കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് പിടികൂടി. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് യാത്രക്കാരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു.
Read Also:‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി
വിമാനത്താവളത്തിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് രഹസ്യമായി കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണം പിടികൂടിയത്. വിദേശത്തു നിന്നും സ്വര്‍ണവുമായി എത്തിയ ഫഹദ്, റമീസ്, നിസാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഫഹദില്‍ നിന്നും 1168 ഗ്രാം സ്വര്‍ണ മിശ്രിതവും, റമീസില്‍ നിന്നും 1.86 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. നിസാമുദ്ദീനില്‍ നിന്നും 1782 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. മിക്സിയിലൊളിപ്പിച്ചായിരുന്നു റമീസ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചെയെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് മൂന്ന് പേരും സ്വര്‍ണവുമായി എത്തിയത് എന്നാണ് വിവരം. വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ആയിരുന്നു സ്വര്‍ണം പിടികൂടിയത്.
Post Your Comments