ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ.
ആവശ്യമുള്ള സാധനങ്ങൾ
ഓട്സ് പൊടിച്ചത് – മുക്കാൽ കപ്പ്
റവ – 1/2 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി – 1/4 ടേബിൾസ്പൂൺ
അണ്ടിപരിപ്പ് – 4 എണ്ണം
കുരുമുളക് പൊടി – അരടീസ്പൂൺ
കായപ്പൊടി – 2 നുള്ള്
ജീരകപ്പൊടി – 1/4 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
Read Also : ഇടുക്കി ജില്ലാ പോലീസ് മേധാവിയായി വി.യു കുര്യാക്കോസ് ചുമതലയേറ്റു
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, കറിവേപ്പില, അരിപ്പൊടി, പച്ചമുളക്, ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
കുറച്ച് കഴിഞ്ഞ് അതിലേക്ക് അൽപം വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഈ മാവ് 10 മിനുട്ട് അടച്ച് വയ്ക്കുക.
ശേഷം പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു മാത്രം കൊടുക്കുക. രണ്ട് വശവും നന്നായി മൊരിച്ച് എടുക്കുക. ഓട്സ് ദോശ തയ്യാറായി.
Post Your Comments