കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതിനെതിരെ വിമർശനം ഉയരുകയാണ്. ഈ സംഭവത്തില്‍ പങ്കില്ലെന്ന് കൊല്ലം ആയൂര്‍ മാര്‍ത്താമോ കോളേജ്. പരീക്ഷയും പരിശോധനയും നടത്തിയത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ്. പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമാണ് കോളേജ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
പെണ്‍കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച നടപടി അപലപനീയമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജന്‍സിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജന്‍സിയുടെ ഭാഗത്തുനിന്നു വന്‍ പിഴവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
read also: ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഷവോമി, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റ് മുതൽ
കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലാണ് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചു പരിശോധിച്ചത്. ഇതില്‍ ഒരു വിദ്യാര്‍ഥിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അധികൃതരുടെ നടപടിയെ തുടര്‍ന്ന് പരീക്ഷ നല്ലതുപോലെ എഴുതാനായില്ലെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.
Post Your Comments