KeralaLatest NewsNews

വിമാനത്തിലെ പ്രതിഷേധം: കെ.പി.സി.സി പ്രസിഡന്റും  പ്രതിപക്ഷ നേതാവും ജനങ്ങളോട് മാപ്പ് പറയണം: എം.വി ജയരാജൻ

കണ്ണൂര്‍: മുഖ്യമന്ത്രിയെ വിമാനയാത്രയിൽ ആക്രമിക്കാൻ യൂത്ത്‌ കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് മനസ്സിലായ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കണ്ണൂർ ഡി.സി.സി നേതൃത്വവും ജനങ്ങളോട് മാപ്പ് പറയണമെന്ന് എം.വി ജയരാജൻ. യൂത്ത്‌ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റും ഓഡിയോ നിർദേശങ്ങളും പുറത്തു വന്ന സാഹചര്യത്തിലാണ് എം.വി ജയരാജന്റെ ഈ പ്രതികരണം.

 

യൂത്ത്‌കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, ശബരിനാഥ്, റിജിൽ മാക്കുറ്റി, വി.പി ദുൽഖിഫിൽ, എൻ.എസ് നുസൂർ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. യൂത്ത് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഗൂഢാലോചന. ഇതിൽ മുഖ്യപങ്കുവഹിച്ചത് ശബരിനാഥാണെന്നും ജയരാജൻ ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനകൾ രേഖകൾ സഹിതമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഗൂഢാലോചനക്കാരുടെ പേരിൽ പോലീസ് കേസ് എടുക്കണം.

 

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിന് അകത്ത് നടന്ന വധശ്രമക്കേസിൻ്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ പറഞ്ഞു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടന തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് ഇൻഡിഗോ വിമാനത്തിൽ നടന്നത്. ഇതേക്കുറിച്ച് പോലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും ശബരീനാഥൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button