കൊല്ലം: അയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്ന് ആക്ഷേപം. കൊല്ലം അയൂരിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്കാണ് ദുരനുഭവം. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് പരീക്ഷയെഴുതിയ വിദ്യാർത്ഥി നൽകിയ പരാതിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്.
എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്നലെയാണ് സംസ്ഥാനത്ത് നടന്നത്. മലയാളം ഉൾപ്പെടെ 13 ഭാഷകളിലായിരുന്നു പരീക്ഷ നടന്നത്. കേരളത്തിലെ 16 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിലേറെ പേർ ആണ് പരീക്ഷയെഴുതിയത്.
Post Your Comments