Latest NewsKeralaNews

ഇത്ര വൃത്തികെട്ട ഒരു കമ്പനി, ആര് കയറുന്നു അതിൽ?: പറക്കലിന് ചെക്ക് വെച്ച ഇൻഡിഗോ കമ്പനിയെ ‘മോശം കമ്പനി’യാക്കി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തിന്റെ തീരുമാനത്തിൽ പ്രതികരണവുമായി ജയരാജൻ. ഇൻഡിഗോ വിമാന കമ്പനിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അദ്ദേഹം ആരോപിച്ചു.

‘മൂന്ന് മാസത്തേക്കല്ലേ അവർ വിലക്ക് ഏർപ്പെടുത്തിയത്. ഞാൻ ഇനി അവരുടെ വിമാനത്തിൽ കയറുന്നില്ല. മാന്യന്മാര് വേറെ ഉണ്ടല്ലോ? ഞാൻ അവരുടെ വിമാനത്തിലെ ഇനി കയറുന്നുള്ളൂ. മാന്യമായി വിമാന സർവീസ് നടത്തുന്ന ഒട്ടനവധി കമ്പനികൾ വേറെയുണ്ട്. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഞാൻ ഇനി കയറില്ല. ഇങ്ങനെയൊരു വൃത്തികെട്ട കമ്പനി. പല സ്ഥലത്തും അവരുടെ കമ്പനിയുടെ വിമാന സർവീസ് അപകടത്തിൽ ആണെന്ന് വാർത്ത വരുന്നുണ്ട്. അതുകൊണ്ട് ആ കമ്പനി ഞാൻ ഉപേക്ഷിക്കുകയാണ്.

എനക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. സ്റ്റാൻഡേർഡില്ലാത്ത കമ്പനിയാണ്. നിലവാരമില്ലാത്ത കമ്പനി. ഇൻഡിഗോ കമ്പനി എനിക്ക് അവാർഡ് തരികയാണ് വേണ്ടത്. അവർക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനുള്ള ഒരു സാഹചര്യം ഞാൻ ഉണ്ടാക്കി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തെളിവുകൾ പടിപടിയായി വരും. പലരും പങ്കാളിയാണെന്ന് മനസിലായല്ലോ. മൊബൈൽ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ വന്നില്ലേ? ഇതാണ് കോൺഗ്രസിന്റെ സമരം’, ഇ.പി ജയരാജൻ പറയുന്നു.

അതേസമയം, ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ആണ് ഇൻഡിഗോ വിമാനം ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button