Latest NewsNewsIndiaBusiness

പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് മാത്രം നികുതി, വിശദീകരണക്കുറിപ്പിലെ വിശദാംശങ്ങൾ ഇങ്ങനെ

25 കിലോയ്ക്ക് മുകളിലുളള പാക്കറ്റുകൾക്ക് നികുതി ബാധകം ആയിരിക്കില്ല

ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ചരക്ക് സേവന നികുതി വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ, വിശദീകരണക്കുറിപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. പായ്ക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഉത്തരവ് സംബന്ധിച്ചാണ് കേന്ദ്രം വിശദീകരണം നൽകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, 25 കിലോയോ അതിൽ താഴെയോ അളവിൽ പായ്ക്ക് ചെയ്ത് ലേബൽ പതിച്ച് വിൽക്കുന്ന ധാന്യങ്ങൾക്കും പയറുവർഗ്ഗങ്ങൾക്കുമാണ് നികുതി ബാധകമാകുക. അരി, ഗോതമ്പ് തുടങ്ങിയവയ്ക്കും നികുതി ബാധകമാണ്. എന്നാൽ, 25 കിലോയ്ക്ക് മുകളിലുളള പാക്കറ്റുകൾക്ക് നികുതി ബാധകം ആയിരിക്കില്ല.

Also Read: പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ വീട്ടമ്മയെ പോലീസ് കണ്ടെത്തി: 27കാരിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്ന്

പാക്കയ്റ്റിൽ ലേബൽ ചെയ്ത് വിൽക്കുന്ന എല്ലാ ഭക്ഷ്യോൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുന്നതിനാൽ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മാത്രം നികുതിയെന്ന സമ്പ്രദായം ഇല്ലാതാക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കൂടാതെ, അരിമില്ലുകളും 25 കിലോയിൽ താഴെയുളള പാക്കറ്റുകൾക്ക് നികുതി നൽകേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button