മുംബൈ: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം കാലം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കുമെന്ന് വിവേക് പറഞ്ഞു. ‘ഷാരൂഖ് ഖാൻ എന്തുകൊണ്ട് ബോളിവുഡിലെ രാജാവായി തുടരുന്നു’ എന്ന ബി.ബി.സി ന്യൂസിന്‍റെ വാർത്തയ്ക്ക് പ്രതികരണമായി ട്വിറ്ററിലാണ് അഗ്നിഹോത്രയുടെ പരാമർശം.
‘ബോളിവുഡിന് രാജാക്കന്മാരും ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിക്കൊണ്ടിരിക്കും. ബോളിവുഡിനെ ജനങ്ങളുടെ കഥ പറഞ്ഞ്, ജനങ്ങളുടെ വ്യവസായമാക്കി മാറ്റുക. അത് ബോളിവുഡിനെ ആഗോള സിനിമാ വ്യവസായമാക്കി മാറ്റും’ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ വ്യക്തമാക്കി. നിരവധിപ്പേരാണ് വിവേക് അഗ്നിഹോത്രിയെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുള്ളത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
വർഷങ്ങളായി ബോളിവുഡ് സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളാണ് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെന്നും, ഒരു ചിത്രം വിജയിച്ചതിന്റെ പേരിൽ അവരെ വിമർശിക്കാൻ വിവേക് അഗ്നിഹോത്രിയ്ക്ക് യോഗ്യതയില്ലെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അതേസമയം, എല്ലാക്കാലത്തും ഒരാൾക്ക് രാജാവായി തുടരാനാകില്ലെന്നും ഷാരൂഖ് ഖാനും സൽമാൻ ഖാനും പകരക്കാരുണ്ടാകുമെന്നും ചിലർ പറയുന്നു.
Post Your Comments