പിയാജിയോയുടെ പുതിയ മോഡൽ ആപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എൻഎക്സ്ടി പ്ലസ് മോഡലാണ് പുതുതായി പുറത്തിറക്കിയിട്ടുള്ളത്. ഈ മോഡലിൽ കമ്പനി നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, എല്ലാവരെയും ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഏകദേശം 50 കിലോമീറ്റർ മൈലേജാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ശ്രേണിയിലെ തന്നെ ആദ്യ ട്യൂബ് ഇല്ലാത്ത ടയറുകളാണ് നൽകിയിട്ടുള്ളത്. ത്രീ-വാൽവ് എഞ്ചിൻ പിക്കപ്പും ലഭ്യമാണ്. ആളുകൾക്ക് ഇരിക്കാൻ പാകത്തിലുള്ള വിസ്താരമായ സീറ്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഏത് പ്രായക്കാർക്കും അനായാസം അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമുളള ഡോറും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ് ലാമ്പുകൾ, സീറ്റുകൾക്ക് ഡ്യുവൽടോൺ എന്നിവയും നൽകിയിട്ടുണ്ട്. സിഎൻജി പതിപ്പിന്റെ എക്സ് ഷോറൂം വില 2.35 ലക്ഷം രൂപയാണ്.
Post Your Comments