തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍, യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാർഹമെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചയാളാണ് ജയരാജനെന്നും വസ്തുതകൾ പൂർണ്ണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ, മൂന്നാഴ്ച്ചത്തേക്കാണ് ഇ.പി. ജയരാജന് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നടന്ന് പോകേണ്ടി വന്നാലും താനും കുടുംബവും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ഇ.പി. ജയരാജന്‍ പ്രതികരിച്ചു. വ്യോമയാന ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണ് വിമാനക്കമ്പനിയുടേതെന്നും ക്രിമിനലുകളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അത് നിലവാരമില്ലാത്ത, വൃത്തികെട്ട കമ്പനിയാണ്. മാന്യമായ വിമാന കമ്പനികള്‍ വേറെയുമുണ്ട്. നിലവാരം ഇല്ലാത്ത കമ്പനിയുമായി തനിക്ക് ഒരു ബന്ധവുമില്ല’ ഇ.പി. ജയരാജന്‍ പറഞ്ഞു.
Post Your Comments