ErnakulamNattuvarthaKeralaNews

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിമി(ഉമ്പായി)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്

ആലുവ: വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കരുമാലൂർ വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്ത് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിമി(ഉമ്പായി)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ മാർച്ചിൽ ആലുവയിൽ തോക്ക് ചൂണ്ടി ഹൈവേ കൊള്ള നടത്തിയ കേസ്, കൊലപാതക ശ്രമം, ദേഹോപദ്രവം, തട്ടിപ്പ്, ആത്മഹത്യ പ്രേരണ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

Read Also : അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് താലിബാന്‍

നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി മുമ്പോട്ടു പോകുമെന്നും കൂടുതൽ പേർ നിരീക്ഷണത്തിലുണ്ടെന്നും ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button