കോട്ടയം: പോലീസിനും കോടതിയ്ക്കും എതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത വനിതാ എഎസ്‌ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എഎസ്ഐ റംല ഇസ്മയിലിന് എതിരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ശുപാര്‍ശ നല്‍കിയത്. മധ്യമേഖലാ ഡിഐജി നീരജ് കുമാര്‍ ഗുപ്തക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
Read Also: പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ മുൻകരുതലെടുക്കണം: മുഖ്യമന്ത്രി
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇവര്‍ ഷെയര്‍ ചെയ്തത്. ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ഒന്നര മാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി.’ അന്യായ തടങ്കലിന് വിരാമമായി” എന്ന് പറയുകയും ഇവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് റംല ഇസ്മയിന്‍ തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത് ഭര്‍ത്താവ് ആണെന്ന് റംലയുടെ വാദം. ഇക്കഴിഞ്ഞ ജൂലൈ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments