ബാലുശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാ പൊയിൽ ഫായിസി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാലുശേരി ജൂണിയർ എസ്ഐ അഫ്സലും സംഘവും പൂനൂരിൽ വച്ചാണ് ഇയാളെ പെട്രോളിംഗിനിടെ അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നും 4.65 ഗ്രാം എംഡിഎംഎയും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.
Read Also : ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും
ചെറുപ്പക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. സിപിഒ സി.എം. ബിജു, നിഖിൽ, ഡ്രൈവർ ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
Leave a Comment