
അബുദാബി: ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി. ഖലീഫ തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചു. ഇത്തിഹാദ്. ചരക്ക് ഗതാഗത നീക്കം എളുപ്പമാക്കാനും ചെലവ് കുറയ്ക്കാനും ഇത്തിഹാദ് റെയിൽ ശൃംഖല സഹായിക്കും. വേലിയേറ്റം, കാറ്റിന്റെ വേഗവും ദിശാ മാറ്റവും, കൊടും ചൂട്, ഈർപ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥ, പരിസ്ഥിതി വെല്ലുവിളികൾ അതിജീവിച്ചായിരുന്നു റെക്കോർഡ് സമയത്തിനുള്ളിൽ പാലം നിർമ്മിച്ചത്.
Read Also: ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും: ഷാഫി പറമ്പിൽ
സൗദി അറേബ്യ യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉത്പാദന, ചരക്കുഗതാഗത, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും. ഭാവിയിൽ ജിസിസി റെയിലുമായും ബന്ധിപ്പിക്കും. 2015 ലാണ് റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്.
ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പാലം പ്രധാന റോഡിന് സമാന്തരമായാണ് നിർമ്മിച്ചിരിക്കുന്നത്. പദ്ധതി പൂർണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: ഒരു വെളിയം ഭാർഗവാനോ സ:ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും: ഷാഫി പറമ്പിൽ
Post Your Comments