Latest NewsNewsBusiness

സ്റ്റാർബക്സ്: ഇന്ത്യയ്ക്ക് ഇനി പുതിയ മെനു

ബംഗളൂരു, ഗുഡ്ഗാവ്, ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റോറുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മെനു അവതരിപ്പിച്ചിട്ടുള്ളത്

ഇന്ത്യൻ രീതിയിലുള്ള ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തി സ്റ്റാർബക്സ്. അന്താരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സ് ഇതാദ്യമായാണ് ഒരു രാജ്യത്തിനുവേണ്ടി മെനുവിൽ മാറ്റങ്ങൾ വരുത്തുന്നത്. മസാല ചായ, ഫിൽറ്റർ കോഫി എന്നിവയാണ് പുതിയ മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഇന്ത്യൻ രീതിയിലുള്ള സാൻഡ്‍വിച്ച്, മിൽക്ക് ഷെയ്ക്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബംഗളൂരു, ഗുഡ്ഗാവ്, ഭോപ്പാൽ, ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റോറുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മെനു അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യക്കാർക്ക് പ്രിയമേറിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചതിനാൽ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Also Read: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി: ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഈ ജില്ലയിൽ

മുൻപ് മക്ഡോണാൾഡ് ഇന്ത്യയ്ക്കുവേണ്ടി മെനു മാറ്റിയിരുന്നു. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളാണ് മക്ഡോണാൾഡ് മെനുവിൽ ഉൾപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button