കാസര്‍ഗോഡ്: കെ.കെ. രമയ്‌ക്കെതിരായി വിവാദ പരാമർശം നടത്തിയ സംഭവത്തിൽ, എം.എം. മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി രംഗത്ത്. മണി പറയുന്നത് ഏത് കോത്താഴത്തെ നാട്ടുഭാഷയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താൻ ചോദിച്ചു. കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് മണിയുടെ ഓരോ പ്രസ്താവനകളുമെന്ന് ഉണ്ണിത്താൻ പരിഹസിച്ചു.
‘കെ.കെ. രമയ്‌ക്കെതിരെ മണിയെക്കൊണ്ട് ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയിപ്പിച്ചതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചുടു ചോറ് വാരി തിന്നുന്ന കുട്ടിക്കുരങ്ങനാണ് മണി,’ ഉണ്ണിത്താന്‍ പരിഹസിച്ചു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് എം.എം.മണി, കെ.കെ. രമയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിക്ക് എതിരെ, എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരെ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അവരുടേതായ വിധി. അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു മണിയുടെ പരാമര്‍ശം.
Post Your Comments