ഡൽഹി: ഈ വർഷത്തെ വർഷകാല സമ്മേളനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ പാർലമെന്റ്. നാളെ, തിങ്കളാഴ്ച മുതലാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുക.
സമ്മേളനത്തിനു മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി, തങ്ങളുടെ നേതാക്കളുടെ ഒരു യോഗം ഞായറാഴ്ച വിളിച്ചു കൂട്ടിയിരുന്നു. പാർലമെന്റ് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു യോഗത്തിൽ ബിജെപി നേതാക്കൾ ചർച്ച ചെയ്തത്.
Also read: ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞു, വിഗ്രഹം തകർത്തു: സംഘർഷഭരിതമായി യുപി
24 ബില്ലുകളാണ് ഈ സെഷനിൽ കേന്ദ്രസർക്കാർ പാസാക്കാനൊരുങ്ങുന്നത്. വേറെ 8 ബില്ലുകൾ ഇരു സഭകളിലും അംഗീകാരം കാത്തു കിടക്കുന്നുണ്ട്. കോഫി പ്രമോഷൻ & ഡെവലപ്മെന്റ് ബിൽ, സ്പെഷ്യൽ ഇക്കണോമിക് സോൺ ബിൽ, വെയർഹൗസിംഗ് ബിൽ തുടങ്ങിയവ പുതുതായി കേന്ദ്രസർക്കാർ പാസാക്കാൻ തയ്യാറെടുക്കുന്ന ബില്ലുകളിൽ ചിലതാണ്.
Post Your Comments