കനൗജ്: ശിവക്ഷേത്രത്തിനുള്ളിലേക്ക് മാംസക്കഷണങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉത്തർ പ്രദേശിൽ വൻസംഘർഷം. യുപിയിലെ താലഗ്രാം മേഖലയിൽ, റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രാവിലെ നട തുറക്കാനെത്തിയ തന്ത്രിയാണ് ക്ഷേത്രത്തിനുളളിൽ വീണുകിടക്കുന്ന മാംസക്കഷണങ്ങൾ കണ്ടത്.
അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പരിസരവാസികളായ ഹിന്ദുവിശ്വാസികൾ പ്രകോപിതരായിരിക്കുകയാണ്. ചിലർ റോഡ് ഗതാഗതം തടയാൻ ശ്രമിച്ചുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, ചില സാമൂഹ്യവിരുദ്ധർ ക്ഷേത്രത്തിലെ വിഗ്രഹം തകർത്തത് സംഘർഷത്തിന്റെ ആക്കം കൂട്ടി.
Also read: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥർ ജനങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ചിലർ സമീപത്തുള്ള മാംസ വില്പനശാലകൾ മുഴുവൻ അഗ്നിക്കിരയാക്കി. തുടർന്ന്, സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സേനയെയാണ് സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
Post Your Comments