കൊച്ചി: നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് നേതൃയോഗം. യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍, മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കൊച്ചിയിലാണ് നേതൃയോഗം ചേര്‍ന്നത്. ലീഗ് പത്രമായ ചന്ദ്രികയുടെ വീണ്ടെടുപ്പായിരുന്നു അജന്‍ഡകളില്‍ പ്രധാനം.
ചന്ദ്രിക പത്രത്തിനായി പിരിക്കുന്ന പണം എങ്ങോട്ടു പോകുന്നുവെന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചോദ്യം. പത്രത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും സമുദായത്തിന്റെ ഫണ്ട് ധൂര്‍ത്തടിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും നേതൃയോഗം വിമർശിച്ചു.
Read Also: കാപ്പ വിലക്ക് ലംഘിച്ചു: യുവാവ് അറസ്റ്റിൽ
ചന്ദ്രികയുടെ വരവുചെലവുകണക്കുകള്‍ പാര്‍ട്ടി ഉന്നതാധികാര സമിതി കൃത്യമായി പരിശോധിക്കണമെന്നും ഹദിയഫണ്ട് ശേഖരണം വലിയ വിജയമായി നേതാക്കള്‍ പറയുമ്പോഴും പല കമ്മിറ്റികളും ക്വാട്ട തികച്ചില്ലെന്നും യോഗത്തിൽ വിമർശിച്ചു. ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയ കമ്മിറ്റികള്‍ക്കെതിരേയും നേതാക്കള്‍ക്കെതിരേയും രൂക്ഷമായ ഭാഷയില്‍തന്നെ വിമര്‍ശനം ഉയര്‍ന്നു.
Post Your Comments