മിൽമയുടെ പാൽ ഒഴികെയുള്ള ക്ഷീര ഉൽപ്പന്നങ്ങൾക്ക് നാളെ മുതൽ വില വർദ്ധിക്കും. തൈര്, മോര്, സംഭാരം തുടങ്ങിയവ ഉൽപ്പന്നങ്ങൾക്കാണ് വില ഉയർത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പാലുൽപ്പന്നങ്ങൾക്ക് 5 ശതമാനമാണ് ജിഎസ്ടി ഏർപ്പെടുത്തുന്നത്. ഇതോടെ, അര ലിറ്ററിന് മൂന്നു രൂപ വച്ചാണ് വർദ്ധനവ്. കഴിഞ്ഞ മാസം സംഘടിപ്പിച്ച ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനമാണ് നാളെ മുതൽ പ്രാബല്യത്തിൽ ആകുന്നത്.
പാലുൽപ്പന്നങ്ങൾക്ക് വില വർദ്ധനവ് അനിവാര്യമാണെന്ന് മിൽമ നേരത്തെ വ്യക്തമാക്കിയിരുന്നു. വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് മിൽമയുടെ വിലയിരുത്തൽ. പാലുൽപ്പന്നങ്ങൾക്ക് പുറമേ, മാംസം, മീൻ, തേൻ, ശർക്കര, പപ്പടം തുടങ്ങിയവക്കും 5 ശതമാനം ജിഎസ്ടി നാളെ മുതൽ ബാധകമാണ്. കൂടാതെ, അരിക്കും വില കൂടാൻ സാധ്യതയുണ്ട്.
Also Read: തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം : ദൃശ്യങ്ങൾ സിസിടിവിയിൽ
Post Your Comments