മറയൂർ: കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിൽ മോഷണശ്രമം. കാണിക്കവഞ്ചിയുടെ പൂട്ട് തല്ലിതകർത്തെങ്കിലും മോഷണം നടന്നില്ല.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിൽ ആറടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇന്നലെ പുലർച്ചെ വെള്ളക്കെട്ട് കുറഞ്ഞപ്പോഴാണു മോഷണശ്രമം നടന്നത് പുറത്തറിഞ്ഞത്.
Read Also : കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക
പുലർച്ചെ നാലരയോടെയാണ് സംഭവം സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. രണ്ടു യുവാക്കൾ കൈയിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ചു കാണിക്കവഞ്ചി തകർക്കാൻ ശ്രമിക്കുന്നതാണ് സിസിടിവിയിലുള്ളത്.
സംഭവം സ്ഥലം പരിശോധിച്ച പൊലീസ്, കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ടൗണിലെ കുരിശടിയിലും മുമ്പ് മോഷണശ്രമം നടന്നിരുന്നു.
Post Your Comments