Latest NewsKeralaNews

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും

 

 

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നാളെ ഹര്‍ജി നല്‍കില്ല. നാളെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും സുപ്രീം കോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹര്‍ജി നിലവിൽ തീരുമാനം. ബഫര്‍ സോണ്‍ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ടെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രീം കോടതി വിധിയില്‍ അതൃപ്തരാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടി പരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. ജനവാസ മേഖല പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് വിധി. തിരുത്തല്‍ ഹര്‍ജിയോ പുനഃപരിശോധനാ ഹര്‍ജിയോ നല്‍കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button