കുവൈത്ത് സിറ്റി: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് മുൻസിപ്പാലിറ്റി. നിയമലംഘകർക്ക് 500 ദിനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. അനാവശ്യ വസ്തുക്കൾ ബാൽക്കണിയിൽ കൂട്ടിയിടുന്നതും നിയമലംഘനമായി കണക്കാക്കും.
Read Also: ‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ
അതേസമയം, നടപ്പാതകൾ, തെരുവുകൾ, പൊതു ഇടങ്ങൾ, പാർക്കുകൾ, കടൽത്തീരം, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ 2,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. കേടായ വാഹനങ്ങൾ, ബോട്ടുകൾ, മോട്ടർ സൈക്കിളുകൾ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments