സ്വർണ വ്യാപാര രംഗത്ത് പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഭീമ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ ഭീമയുടെ രണ്ട് ഷോറൂമുകളാണ് പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. സോമാജിഗുഡ, എ.എസ് റാവു നഗർ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂം ആരംഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ, കുകട്പളളി, ദിൽസുഖ് നഗർ എന്നിവിടങ്ങളിലും ഷോറൂമുകൾ ഉടൻ ആരംഭിക്കും.
ഭീമയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ നിരവധി നിക്ഷേപ പദ്ധതികൾക്ക് രൂപം നൽകുന്നുണ്ട്. തെലങ്കാനയിലും ആന്ധ്രയിലും മൂന്നുവർഷത്തിനകം 1,000 കോടി നിക്ഷേപ പദ്ധതിക്കാണ് ഒരുങ്ങുന്നത്. നേരിട്ടും പരോക്ഷമായും ഏകദേശം 2,000 ലധികം തൊഴിലവസരങ്ങൾ ഇതുവഴി സൃഷ്ടിക്കപ്പെടും.
Also Read: ഉറങ്ങുന്നതിനു മുൻപ് ഈ ശിവമന്ത്രം ജപിച്ചാൽ
പുതുതായി പ്രവർത്തനം ആരംഭിച്ച ഷോറൂമുകളിൽ ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ആഭരണം വാങ്ങുന്നതിനു മുൻപ് തന്നെ അണിഞ്ഞു നോക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ‘ഭീമാ പ്രൈവ്’ എന്ന പേരിൽ പേഴ്സണലൈസഡ് ഷോപ്പിംഗ് സൗകര്യവും ലഭ്യമാണ്.
Post Your Comments