![](/wp-content/uploads/2022/07/whatsapp-image-2022-07-17-at-9.04.20-pm.jpeg)
നീണ്ട കാലത്തെ സർവീസിനൊടുവിൽ ആപ്പിളിൽ നിന്നും രാജിവെച്ച് ജോണി ഐവ്. ഐഫോൺ അടക്കം ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളും ഡിസൈൻ ചെയ്തത് ജോണി ഐവാണ്. ഐമാക് മുതൽ ഐഫോൺ വരെയുളള ഡിസൈനുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമാണ്. 30 വർഷത്തോളം നീണ്ട ആപ്പിൾ ജീവിതമാണ് ഐവ് അവസാനിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സ്വന്തമായി കമ്പനി സ്ഥാപിക്കാൻ ജോണി ഐവ് പദ്ധതിയിടുന്നുണ്ട്. എന്നാൽ, ഈ കമ്പനി വഴി ആപ്പിളിനുള്ള സേവനവും തുടരുമെന്നാണ് വിവരം.1992 ലാണ് ബ്രിട്ടീഷുകാരനായ ജോണി ഐവ് ആപ്പിളിന്റെ ഭാഗമായത്.
ആപ്പിളിന്റെ ഉപകരണങ്ങൾക്ക് പുറമേ, ആപ്പിൾ പാർക്ക് എന്ന് വിശേഷിപ്പിക്കുന്ന ആപ്പിളിന്റെ ആസ്ഥാന മന്ദിരം ഡിസൈൻ ചെയ്തത് ജോണി ഐവാണ്. കൂടാതെ, ആപ്പിൾ ടീമിനെ വളർത്തിയെടുത്തതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിന്റെ കൂടിയാണ്.
Post Your Comments