അബുദാബി: ഗ്രീൻ ലേബൽ ക്യാംപെയ്ന് തുടക്കം കുറിച്ച് അബുദാബി. ലോകത്തെ മികച്ച പരിസ്ഥിതി സംരക്ഷണ നഗരമാക്കി അബുദാബിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പരിസ്ഥിതി സൗഹൃദ വ്യവസായ സ്ഥാപനങ്ങൾക്ക് ഹരിത മുദ്ര നൽകുന്നതാണ് ഗ്രീൻ ലേബൽ ക്യാംപെയ്ൻ.
മാലിന്യ സംസ്കരണത്തിന് നൂതന പരിസ്ഥിതി മാതൃകകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഗ്രീൻ ഇൻഡസ്ട്രീസ് മുദ്ര ലഭിക്കും. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ സുസ്ഥിര വികസനം, ജലസ്രോതസ്സുകളുടെ സംയോജിത പരിപാലനം, വായു ഗുണനിലവാരം, മാലിന്യ സംസ്കരണം മെച്ചപ്പെടുത്തൽ എന്നീ ഘടകങ്ങൾ പരിശോധിച്ചായിരിക്കും നടപടി സ്വീകരിക്കുക.
Read Also: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു
Post Your Comments