ചിറ്റൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചിറ്റൂർ കാരിക്കുളം സ്വദേശി അനിൽ എന്ന അത്തിമണി അനിലിനെയാണ് നാടുകടത്തിയത്.
തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഐ.ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഒരു വർഷത്തേക്കാണ് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിച്ചാൽ മൂന്ന് വർഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
Read Also : ‘ഇറാഖിലെ യുഎസ് ജയിലുകളിലെ ക്രൂരപീഡനങ്ങൾ ഓർമ്മയുണ്ടല്ലോ അല്ലേ.?’ : ബൈഡനോട് സൗദി കിരീടാവകാശി സൽമാൻ
സ്പിരിറ്റ് കടത്ത്, കവർച്ച കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. കവർച്ച മുതൽ കൈപ്പറ്റുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കുക, സ്പിരിറ്റ് കടത്തുക, ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, കവർച്ചമുതൽ ഒളിപ്പിക്കാൻ സഹായിക്കുക കുറ്റങ്ങൾക്കാണ് അനിലിനെ നാടുകടത്തിയത്.
2017-ൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.
Post Your Comments