
വിതുര: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ. വിതുര തള്ളച്ചിറ അനന്ദു ഭവനിൽ അനന്തു (20),വിതുര മുളയ്ക്കോട്ടുകര സിന്ധു ഭവനിൽ അതുൽ ദാസ് (21) എന്നിവരാണ് വിതുര പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട് ഭാഗങ്ങളിൽ ചെണ്ടമേളത്തിനു പോകുന്നയാളാണ് അതുൽ ദാസ്. ചെണ്ടമേളത്തിനു പോകുമ്പോൾ തമിഴ്നാട് നിന്ന് കഞ്ചാവ് കൊണ്ടുവന്ന് അനന്തുവുമായി ചേർന്ന് വിൽപ്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പ്രതികളിൽ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിതുര സിഐ ശ്രീജിത്ത്, എസ്ഐമാരായ ബാബുരാജൻ, ഇർഷാദ്, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ ഷിബു, എഎസ്ഐ സജു, സിപിഒ ഉമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments