Latest NewsNewsIndia

അച്ഛനെ തല്ലിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി മകന്‍

പിതാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനോട് കുട്ടി പ്രതികാരം ചെയ്തത് ഇങ്ങനെ: സിനിമാ കഥയെ വെല്ലുന്ന സംഭവം

ന്യൂഡല്‍ഹി: അച്ഛനെ തല്ലിയ യുവാവിനോട് പ്രതികാരം ചെയ്ത് മകന്‍. തന്റെ പിതാവിനെ തല്ലിയ യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വെടിവെച്ച് വീഴ്ത്തി. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ആക്രമണത്തില്‍ 36-കാരനായ യുവാവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Read Also: രോഗി അധികൃതർക്ക് നൽകിയ വിവരങ്ങളിൽ അവ്യക്തത: യാത്ര ചെയ്ത കാറിന്‍റെ ഡ്രൈവറെയും കണ്ടെത്തി

സംഭവത്തെ തുടര്‍ന്ന്, മകനേയും സുഹൃത്തുക്കളേയും പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളാണ് പോലീസില്‍ പിടിയിലായത്. വെടിവെച്ച കുട്ടിയുടെ അച്ഛനെ ഏഴ് മാസം മുമ്പ് യുവാവ് മര്‍ദ്ദിച്ചിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കാനാണ് മാസങ്ങള്‍ക്ക് ശേഷം മകനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമണം നടത്തിയത്. യുവാവിന്റെ വലതുകണ്ണിലൂടെയായിരുന്നു ബുള്ളറ്റ് പാഞ്ഞുകയറിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

സിസിടിവി ദൃശ്യങ്ങളില്‍ യുവാവിന് സമീപം കുട്ടികള്‍ എത്തുന്നതും പെട്ടെന്ന് തോക്കെടുത്ത് മുഖത്തേക്ക് വെടിവെക്കുന്നതും വ്യക്തമാണ്. തൊട്ടുപിന്നാലെ കുട്ടികള്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്യുന്നത്. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button