കോഴിക്കോട്: മാവൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ് അപകടം. കനത്ത മഴയില്‍ ആണ് മാവൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണത്. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം.
അപ്രതീക്ഷിതമായ അപകടത്തിൽ കണ്‍വഷണന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തി വിവാഹ പാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി.
ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പല പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ജില്ലയില്‍ മാത്രം ഇതുവരെ പത്ത് കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണ് കണക്ക്. അതേസമയം, മഴയിൽ രണ്ട് പേർ കുളത്തിൽ വീണു മരിച്ചു.
Post Your Comments