Latest NewsNewsMobile PhoneTechnology

വൺപ്ലസ് 10ആർ 5ജി: ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാൻ അവസരം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറോടുകൂടി വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 10ആർ 5ജി. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിന് പുറമേ, 3,000 രൂപയുടെ കൂപ്പൺ കോഡും ലഭിക്കുന്നതാണ്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 8100 മാക്സ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിന് പുറമേ, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലും വാങ്ങാൻ കഴിയും.

Also Read: കൊച്ചി മെട്രോ: അഞ്ചുവർഷത്തിനിടയിൽ ആറുകോടി യാത്രക്കാർ

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 38,999 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button