വയനാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി. ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക് തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങിയവ ആരോഗ്യ മേളയുടെ ഭാഗമായി നടക്കും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് എന്‍.സി.ഡി സ്‌ക്രീനിങ്, എച്ച്.ബി സ്‌ക്രീനിങ്, എക്സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, ഉപന്യാസം, പെയിന്റിങ്, പ്രസംഗ മത്സരങ്ങള്‍, യോഗ ക്ലാസുകള്‍, സെമിനാര്‍ എന്നിവ നടക്കും.
പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ആരോഗ്യ മേള ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. മേളയോടനുബന്ധിച്ച് നടത്തിയ വിളംബര റാലി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്ലാഗ് ഓഫ് ചെയ്തു. ആര്‍ദ്രകേരളം പുരസ്‌ക്കാരം നേടിയ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഡെങ്കിപ്പനി പ്രതിരോധ ബോധവല്‍ക്കരണ വീഡിയോ ഒ.ആര്‍ കേളു എം.എല്‍.എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി പ്രദീപ്, സുധി രാധാകൃഷ്ണന്‍, പി.വി ബാലകൃഷ്ണന്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബാലന്‍, അസീസ് വാളാട്, സല്‍മ മോയിന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യ താരേഷ്, വയനാട് ഗവ. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. മുഹമ്മദ് അഷ്‌റഫ്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ ഉമേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ബാബുരാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments