ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. കാത്സ്യം, വിറ്റാമിന്‍ എ, ഡി, ഇ, ബി12, കെ12 എന്നിവയാല്‍ സമ്പന്നമാണ് വെണ്ണ.
മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍ ദിവസവും അല്‍പം വെണ്ണ പുരട്ടുന്നത് ആശ്വാസദായകമാണ്. ഉറക്കക്കുറവിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വെണ്ണ പ്രയോജനപ്രദമാണ്.
Read Also : ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം
വിറ്റാമിന്‍ എ യുടെ കലവറയാണ് വെണ്ണ. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദം ആണ്. ആര്‍ത്തവ സമയത്തെ വയറുവേദന, നടുവേദന എന്നിവ അകറ്റാനും പണ്ട് കാലത്ത് വെണ്ണ സേവിക്കാറുണ്ട്. കൂടാതെ, ആര്‍ത്തവം കൃത്യമാകാനും വെണ്ണ സഹായിക്കും.
കുഞ്ഞുങ്ങളും മുലപ്പാല്‍ നല്‍കുന്ന അമ്മമാരും ഗര്‍ഭിണികളും നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ദ്ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും.
Post Your Comments