Latest NewsNewsIndiaBusiness

രാജ്യത്ത് വ്യാപാര കമ്മി ഉയർന്നു

ജൂണിൽ ഇറക്കുമതി രംഗത്ത് 57.5 ശതമാനം വളർച്ചയാണ് ഉണ്ടായത്

ജൂൺ മാസത്തിലെ കണക്കുകൾ പുറത്തുവന്നതോടെ, രാജ്യത്ത് ചരക്ക് വ്യാപാര കമ്മി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 26.1 ബില്യൺ ഡോളറാണ് ചരക്ക് വ്യാപാര കമ്മി. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 9.6 ബില്യൺ ഡോളറായിരുന്നു വ്യാപാര കമ്മി. 2021 ജൂണിനെ അപേക്ഷിച്ച് ഇത്തവണ 172 ശതമാനമാണ് കൂടുതൽ.

ജൂണിൽ ഇറക്കുമതി രംഗത്ത് 57.5 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇതോടെ, ഇറക്കുമതി 66.31 ബില്യൺ ഡോളറിൽ എത്തി. അതേസമയം, കയറ്റുമതി 23.5 ശതമാനം ഉയർന്ന് 40.13 ബില്യൺ ഡോളറായി. ഏപ്രിൽ, മെയ് മാസങ്ങളിലും വ്യാപാര കമ്മി ഉയർന്നിരുന്നു. ഏപ്രിൽ മാസത്തിൽ 20.4 ഡോളറും മെയ് മാസത്തിൽ 23.3 ബില്യൺ ഡോളറുമായിരുന്നു വ്യാപാര കമ്മി.

Also Read: ‘സ്വപ്നക്കെതിരെ മൊഴി നൽകാത്തതിന് എന്നെയും പ്രതിയാക്കി’- കടുത്ത ആരോപണവുമായി ഡ്രൈവർ

shortlink

Related Articles

Post Your Comments

Related Articles


Back to top button