IdukkiLatest NewsKeralaNattuvarthaNews

കനത്ത മൂടല്‍മഞ്ഞില്‍ യുവാവ് കാട്ടാനയുമായി കൂട്ടിയിടിച്ചു : പിന്നാലെ സംഭവിച്ചത്

മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ സുമിത്ത് കുമാര്‍(18) ആണ് ആനയുടെ മുമ്പിൽപ്പെട്ടത്

ഇടുക്കി: കനത്ത മൂടല്‍മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തേയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം എത്തിയ സുമിത്ത് കുമാര്‍(18) ആണ് ആനയുടെ മുമ്പിൽപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം. ഓട്ടോയിലാണ് സുമിത്ത് കുമാര്‍ എസ്‌റ്റേറ്റിലെത്തിയത്. റോഡില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

Read Also : എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു

കനത്ത മൂടല്‍മഞ്ഞില്‍ എതിരെ എത്തിയ ആനയെ യുവാവ് കണ്ടിരുന്നില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തേയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട സമീപത്തെ കാടുകളില്‍ തുമ്പികൈ ഉപയോഗിച്ച് തെരിച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനാകാത്തത് രക്ഷയായി.

തുടർന്ന്, നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്. അപകടത്തില്‍ വലതുകാലടക്കം ഒടിഞ്ഞ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button