ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ സൗദി സ്ഥാനപതി റിമ ബിൻത്ത് ബന്ദറും ചേർന്നാണ് അദ്ദേഹത്തെ രാജ്യത്തേക്ക് സ്വീകരിച്ചത്.
Read Also: താലി അഴിച്ചു വെച്ചിട്ട് ഭാര്യ വിവാഹമോചനം നൽകിയില്ല: ഭർത്താവിന് അനുകൂല വിധിയുമായി കോടതി
സൗദിയിലെ യുഎസ് എംബസി ചാർജ് ഡി അഫയേഴ്‌സ് മാർട്ടിൻ സ്‌ട്രോങ്, ജിദ്ദയിലെ യു എസ് കോൺസുൽ ജനറൽ ഫാരിസ് അസാദ് എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി വിമാനത്താവളത്തിലെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജോ ബൈഡൻ സൗദിയിലെത്തുന്നത്. ജിദ്ദയിൽ എത്തിയ ബൈഡൻ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം സംസാരിച്ചു.
അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് ബൈഡൻ രാജ്യത്തെത്തിയത്. രണ്ടു ദിവസത്തേക്കാണ് സന്ദർശനം. ഉച്ചകോടിയിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളും ജോർദാൻ രാജാവ് അബ്ദുല്ല, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി തുടങ്ങിയവരും പങ്കെടുക്കും.
Post Your Comments