കൊളംബോ: ശ്രീലങ്കന്‍ പ്രതിസന്ധിക്കിടെ രജപക്സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ സഹോദരന്‍ ഗോതബായ രജപക്സെ രാജ്യം വിടുകയും പിന്നീട് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് സുപ്രീം കോടതി യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
Read Also: അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗം: കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്
രാജിവെച്ചൊഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ സഹോദരന്മാരായ മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും മുന്‍ ധനമന്ത്രി ബേസില്‍ രജപക്സെയും നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്ക വിടുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയുണ്ടായ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഗോതബായ ശ്രീലങ്ക വിട്ട് മാലിദ്വീപിലേയ്ക്ക് പോയിരുന്നു. അവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് സഹോദരന്മാര്‍ ഇപ്രകാരം രാജ്യം വിട്ട് രക്ഷപ്പെടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
രണ്ട് മാസം മുമ്പായിരുന്നു ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കനത്തതോടെ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രജപക്സെ രാജിവെച്ചത്. കഴിഞ്ഞ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയതോടെയാണ് രജപക്സെ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Post Your Comments