KollamLatest NewsKeralaNattuvarthaNews

വാഹനപരിശോധനക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ

പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഭിലാഷിനെ ആക്രമിച്ച സംഭവത്തിൽ മരുതമൺപള്ളി ഷീജാ ഭവനിൽ ക്ലാവർ ഷിബു എന്ന ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്

ഓയൂർ: കസ്റ്റഡിയിലെടുത്തയാളെ പൊലീസ് ജീപ്പിൽ നിന്നു ബലമായി ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകയും എസ്.ഐയെ ആക്രമിക്കുകയും ചെയ്ത ആൾ അറസ്റ്റിൽ. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഭിലാഷിനെ ആക്രമിച്ച സംഭവത്തിൽ മരുതമൺപള്ളി ഷീജാ ഭവനിൽ ക്ലാവർ ഷിബു എന്ന ഷിബുവിനെയാണ് അറസ്റ്റ് ചെയ്തത്.

Read Also : യു​വ​തി​യോ​ടു മോ​ശ​മാ​യി പെരുമാറിയ സംഭവം: ക്രൈം ​ന​ന്ദ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും

ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്.ഐ അഭിലാഷും സംഘവും മരുതമൺപള്ളി കാറ്റാടി ജങ്ഷനിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ഓയൂർ സ്വദേശിയായ മനോജ് എന്നയാളെ മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബൈക്കിൽ സ്ഥലത്തെത്തിയ ഷിബു പൊലീസ് കസ്റ്റഡിയിലെടുത്ത ബൈജു തന്‍റെ സുഹൃത്താണെന്നും ഇയാളെ കൊണ്ടുപോകാനാവില്ലെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ട് കൂട്ടുകാരനെ പൊലീസ് ജീപ്പിൽ നിന്നു ബലമായി പിടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത എസ്.ഐ അഭിലാഷിനെ പ്രതി ആക്രമിക്കുകയും ചെയ്തു. കൂടെയുള്ള പൊലീസുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്താനുള്ള മൽപ്പിടിത്തത്തിനിടയിലാണ് എസ്.ഐക്ക് പരിക്കേറ്റത്.

പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഷിബുവിനെതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഷിബുവിനെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button