ErnakulamLatest NewsKeralaCinemaMollywoodNewsEntertainmentKollywood

അഖില്‍ അക്കിനേനി ചിത്രം ‘ഏജന്റ്’: വില്ലന്‍ മമ്മൂട്ടി തന്നെ? ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്നാണ് അഭ്യൂഹം.

ഇപ്പോള്‍ ഇതാ ചിത്രത്തിലെ മമ്മൂട്ടി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. മീശ പിരിച്ച് തോക്കുമായി നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മമ്മൂട്ടി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നതോടെ ആരാധകർ ആവേശത്തിലാണ്.

വിവിധ തസ്തികളിൽ നിയമനം നടത്താൻ എമിറേറ്റ്‌സ് എയർലൈൻ: മാർച്ചിന് മുൻപ് നടപടികൾ പൂർത്തിയാക്കും

ജൂലൈ 15ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. എ.കെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

വക്കന്തം വംശിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഹിപ് ഹോപ് തമിഴൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂല്‍ എല്ലൂര്‍ ആണ് ഛായാഗ്രഹണം. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലി എഡിറ്റിംഗും, അവിനാഷ് കൊല്ല കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button