News

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു

ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, തനിക്കെതിരായ മറ്റ് കേസുകളിൽ കോടതിയിൽ നിന്ന് ഇളവ് ലഭിക്കുന്നതുവരെ സുബൈർ കസ്റ്റഡിയിൽ തുടരും. 2018ൽ ഒരു ഹിന്ദു ദൈവത്തിനെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂൺ 27ന് മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന്, വിചാരണക്കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കൽ), 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവ്വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) എന്നീ വകുപ്പുകളാണ് സുബൈറിനെതിരെ ചുമത്തിയിരുന്നത്.

ദിവസവും വാള്‍നട്ട് കഴിക്കാം: അകറ്റി നിര്‍ത്താം ചീത്ത കൊളസ്‌ട്രോളിനെ

പിന്നീട്, വിദേശ സംഭാവനകൾ സ്വീകരിച്ചുവെന്നാരോപിച്ച് ഡൽഹി പോലീസ് ഐ.പി.സി 201, 120ബി, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എന്നിവ ചുമത്തി. കേസിൽ ജാമ്യത്തിനായി ഡൽഹിയിലെ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ, മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഉത്തർപ്രദേശിലെ ഹത്രാസ് കോടതി സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നിലവിൽ ഏഴ് എഫ്‌.ഐ.ആറുകളിൽ സുബൈർ പ്രതിയാണ്, ഇതിൽ ആറ് എണ്ണം യു.പിയിലും ഒന്ന് ഡൽഹിയിലുമാണ്. ഡൽഹി, സീതാപൂർ, ഹത്രാസ്, ലഖിംപൂർ ഖേരി എന്നിവിടങ്ങളിലായി നാല് കേസുകളിൽ ഇയാൾ കസ്റ്റഡിയിലാണ്.

സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, വിവാദ ട്വീറ്റുകളുടെ പേരിൽ, ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. തന്നെ ആദ്യം അറസ്റ്റ് ചെയ്ത ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിച്ച് ചേർക്കണമെന്നും സുബൈർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button