KeralaLatest NewsNews

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി: ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും

തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്.

കൊച്ചി: പോസ്‌കോ കേസിൽ അറസ്റ്റിലായ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സർക്കാർ നിലപാടറിയിക്കും. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്.

എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത് രവി നിലവിൽ റിമാൻഡിലാണ്.

Read Also: അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കി: പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച് കോൺഗ്രസ്

തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button