വേലൂർ: വേലൂരിലും കേച്ചേരിയിലുമുണ്ടായ ബെെക്ക് അപകടങ്ങളിൽ നാലുപേർക്കു പരിക്കേറ്റു. വേലൂർ ആർഎംഎസ് സ്കൂളിനു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കും, കേച്ചേരി പട്ടിക്കര റേഷൻകടയ്ക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കും ആണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.25നായിരുന്നു വേലൂരിലെ അപകടം നടന്നത്. ചിറ്റാട്ടുകര സ്വദേശി അന്തിക്കാട് വീട്ടിൽ ബാസ്റ്റിൻ സിംഗിന്റെ ഭാര്യ നിത (34), വേലൂർ കുറുമാൽ സ്വദേശി ഗോൾഡ്സ്മിത്ത് വീട്ടിൽ വിനയകുമാറിന്റെ ഭാര്യ അർച്ചന (22) എന്നിവർക്കാണു പരിക്കേറ്റത്.
Read Also: സ്വർണം, മദ്യം, പുകയില എന്നിവ നിയന്ത്രിത വ്യാപാര പട്ടികയിൽ, മറ്റ് ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം
കേച്ചേരി പട്ടിക്കര റേഷൻകടയ്ക്കു സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം നടന്നത്. ചാലിശേരി സ്വദേശി പുതുവീട്ടിൽ അബുബക്കറിന്റെ മകൻ നൗഷാദ് (48), മണലി തരിച്ചപറമ്പിൽ അബുവിന്റെ മകൻ ഹാസിം (18) എന്നിവർക്കാണു പരിക്കേറ്റത്.
രണ്ട് അപകടങ്ങളിലും പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments