ടെക് ലോകത്ത് വൻ മുന്നേറ്റവുമായി ടിക്ടോക്. പ്രമുഖ വീഡിയോ വെബ്സൈറ്റായ യൂട്യൂബിനെ പിന്തള്ളിയാണ് ഇത്തവണ ടിക്ടോക് ആധിപത്യം ഉറപ്പിച്ചത്. ചൈനീസ് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോകിന് ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ ജനപ്രീതിയാണ് ലഭിച്ചത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളും കൗമാരക്കാരുമാണ് ടിക്ടോകിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്. പ്രതിദിനം ശരാശരി 91 മിനിറ്റ് എങ്കിലും ഇക്കൂട്ടർ ടിക്ടോക് കാണുന്നു. അതേസമയം, യൂട്യൂബ് കാണാൻ 56 മിനിറ്റ് മാത്രമാണ് ചിലവഴിക്കുന്നത്. 2020 ജൂൺ മുതലാണ് ടെക് ലോകത്ത് യൂട്യൂബിന് ഭീഷണിയായി ടിക്ടോക് മാറിത്തുടങ്ങിയത്.
Also Read: യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്: ജൂലൈ 19 മുതൽ 24 വരെ നടക്കും
2021 ലെ ഡാറ്റ പ്രകാരം, യുഎസിലെ കുട്ടികളും കൗമാരക്കാരും പ്രതിദിനം ശരാശരി 99 മിനിറ്റ് ടിക്ടോകിലും 61 മിനിറ്റ് യൂട്യൂബിലും ചിലവഴിച്ചിട്ടുണ്ട്. ടിക്ടോക്കിന് ഏറ്റവും പ്രചാരമുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയായിരുന്നു. എന്നാൽ, 2020 ജൂണിൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കേന്ദ്ര ഗവൺമെന്റ് ടിക്ടോകിന് നിരോധനം ഏർപ്പെടുത്തി. ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും മറ്റു രാജ്യങ്ങളിൽ വൻ സ്വീകാര്യതയാണ് ടിക്ടോകിന് ഉള്ളത്.
Post Your Comments