Latest NewsNewsIndiaBusiness

ഹൈഫ തുറമുഖം ഇനി അദാനിക്ക് സ്വന്തം, ലേലത്തിൽ വിജയിച്ച് അദാനി പോർട്ട്സ്

ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ഹൈഫ തുറമുഖം

ഹൈഫ തുറമുഖ ലേലത്തിൽ മികച്ച നേട്ടം കൈവരിച്ച് അദാനി പോർട്ട്സ്. ഹൈഫ തുറമുഖത്തിന്റെ 70 ശതമാനം ഓഹരികളാണ് അദാനി പോർട്ട്സ് സ്വന്തമാക്കിയത്. ബാക്കി ഓഹരികൾ ഗാഡോട്ടിന്റേതാണ്. ഇസ്രായേലിന്റെ പ്രമുഖ കെമിക്കൽ ആന്റ് ലോജിസ്റ്റിക്സ് ഗ്രൂപ്പാണ് ഗാഡോട്ട്.

റിപ്പോർട്ടുകൾ പ്രകാരം, 1.18 ബില്യൺ ഡോളറിനാണ് തുറമുഖം സ്വന്തമാക്കിയത്. ഇസ്രായേൽ ഗവൺമെന്റ് ഹൈഫ തുറമുഖം സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ലേല നടപടികൾക്ക് ഒരുങ്ങിയത്. ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ഹൈഫ തുറമുഖം. അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ഒരു കൺസോർഷ്യവും ഗാഡോട്ടും ചേർന്നാണ് തുറമുഖം സ്വകാര്യവൽക്കരിക്കാനുള്ള ടെൻഡർ കരസ്ഥമാക്കിയത്. 2054 വരെയാണ് ടെൻഡർ കാലയളവ്.

Also Read: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തുടനീളം നിരവധി സ്വകാര്യ തുറമുഖങ്ങളുളള ലോജിസ്റ്റിക്സ് കമ്പനിയാണ് അദാനി പോർട്ട്സ് . പുതിയ ടെൻഡർ ഏറ്റെടുത്തതോടെ, ഹൈഫ തുറമുഖത്തെ ബന്ധിപ്പിച്ച് തന്ത്രപ്രധാനമായ വ്യാപാര പാതകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button