മ്യാന്മാർ തുറമുഖം വിൽക്കാൻ പദ്ധതിയിട്ട് അദാനി പോർട്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, 30 മില്യൺ ഡോളറിന് വിൽക്കാനാണ് പദ്ധതിയിടുന്നത്. 2022 മെയ് മാസത്തിൽ പുനരാലോചന ഓഹരി വാങ്ങൽ കരാറിൽ അദാനി പോർട്ട്സ് ഒപ്പുവച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് തുറമുഖ വിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
തുറമുഖ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയതോടെ ബിഎസ്ഇയിൽ അദാനി പോർട്ട്സിന്റെ ഓഹരി 1.18 ശതമാനമാണ് ഉയർന്നത്. അതേസമയം, കഴിഞ്ഞ വർഷം ജൂലൈയിൽ ഇസ്രായേലിലെ ഹൈഫ തുറമുഖം അദാനി പോർട്ട്സ് സ്വന്തമാക്കിയിരുന്നു. ലേലത്തിൽ 1.18 ബില്യൺ ഡോളറിനാണ് അദാനി പോർട്ട്സ് ഹൈഫ തുറമുഖം ഏറ്റെടുത്തത്. 2054 വരെയാണ് ഹൈഫ തുറമുഖവുമായി ബന്ധപ്പെട്ട ടെൻഡർ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments