കോഴിക്കോട്: അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നാണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്.
Read Also : ഷെയറിട്ടുള്ള മദ്യപാനത്തിനിടെ തൃശ്ശൂർ ജില്ലയെ കളിയാക്കി: ബ്ലേഡ് കൊണ്ട് യുവാവിന്റെ കഴുത്തറുത്തു സുഹൃത്ത്
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് രാത്രി വീട്ടിലെത്തി യുവാവ് പീഡിപ്പിച്ചത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മാവൂര്‍ സി.ഐ.വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments