Latest NewsUAENewsInternationalGulf

വേനൽക്കാലം: ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി

അബുദാബി: വേനൽക്കാലത്ത് ടയറുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി അബുദാബി. വേനൽക്കാലത്ത് ടയർ പൊട്ടുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ ശരിയായ ടയറുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹെവി വാഹനങ്ങളുടെ ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനായി ടയർ സുരക്ഷയെക്കുറിച്ച് അബുദാബിയിൽ അധികൃതർ ബോധവൽക്കരണ പരിപാടി നടത്തി.

Read Also: വാക്കുകളൊന്നും നിരോധിച്ചിട്ടില്ല: അൺപാർലമെന്ററി വാക്കുകളുടെ പേരിലുള്ള വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ

ചൂടുകാലമാകുന്നതോടെ ടയറുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ചുട്ടുപഴുത്ത റോഡുകളിലൂടെയുള്ള യാത്രയിൽ ടയറുകളുടെ നിലവാരം പ്രധാനഘടകമാണ്. അമിതഭാരം, വേഗം, ടയർ പൊട്ടിത്തെറിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: ‘ഭക്ഷിക്കുകയും ജനസംഖ്യ കൂട്ടുകയും മാത്രം ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ്’: ആർഎസ്എസ് തലവന്റെ പരാമർശം വിവാദമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button