അബുദാബി: ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഒരു വർഷം വരെ തടവും 5 ലക്ഷം ദിർഹം പിഴയും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിസ്സാര കുറ്റങ്ങൾക്ക് ജയിൽ ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷം ദിർഹം പിഴ അടയ്ക്കണം.
വെബ്സൈറ്റോ ഇലക്ട്രോണിക് സംവിധാനങ്ങളോ ഹാക്ക് ചെയ്യുന്നവരിൽ നിന്നും 3 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. ഹാക്ക് ചെയ്ത് വെബ്സൈറ്റിന്റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുത്തിയാൽ കുറഞ്ഞത് 6 മാസം തടവും ഒന്നര ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments