Latest NewsKeralaIndia

‘വിഡി സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ’: പിവി അൻവർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഓഫീസില്‍ 25 ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്നും പിവി അൻവറിന്റെ ആരോപണം. നിയമസഭാ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് പിവി അൻവറിന്റെ വിമർശനം. പ്രവാസികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക്‌ ചിലവായ തുകയുടെ പേരിൽ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ പാർട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ വേണം അന്യന്റെ കണ്ണിലെ കരടെടുക്കാൻ ഇറങ്ങേണ്ടതെന്നും അൻവർ ഫേസ്ബുക്കിൽ പറഞ്ഞു.

അൻവറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ്‌ എന്ന പദവി ഒരു ഭരണഘടനാ പദവി മാത്രമാണ്.മുഖ്യമന്ത്രിയേ പോലെയോ,മറ്റ്‌ മന്ത്രിമാരെ പോലെയോ,ഭരണ നിർവ്വഹണ ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച്‌ മറ്റ്‌ ഉത്തരവാദിത്വങ്ങളോ ഈ പദവിക്കില്ല.കേരളത്തിന്റെ പ്രതിപക്ഷ നേതാവ്‌ എന്ന നിലയിൽ,സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികൾക്ക്‌ തുരങ്കം വയ്ക്കുക എന്നതിനപ്പുറം ഒന്നും വി.ഡി.സതീശനിൽ നിന്ന് കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.
ഓടി നടന്ന് “എന്തിലും ഏതിലും കുത്തിതിരിപ്പ്‌” ഉണ്ടാക്കാൻ വേണ്ടി മാത്രം അദ്ദേഹം ഒപ്പം കൂട്ടിയിരിക്കുന്നത്‌ ഇരുപത്തിഅഞ്ചോളം സ്റ്റാഫുകളെയാണ്.
അവർക്ക്‌ വേണ്ടി ഒരു വർഷം നമ്മുടെ ഖജനാവിൽ നിന്ന് ചിലവഴിക്കുന്നത്‌ ഏകദേശം രണ്ടേമുക്കാൽ കോടിയോളം രൂപയാണ്.

പ്രവാസികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക്‌ ചിലവായ തുകയുടെ പേരിൽ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ പാർട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട്‌ വേണം അന്യന്റെ കണ്ണിലെ കരടെടുക്കാൻ ഇറങ്ങുന്നത്‌.പ്രവാസികൾ ഈ നാടിന്റെ സമ്പത്താണ്.അവരുടെ കഷ്ടപ്പാടും വിയർപ്പും ഈ നാടിന്റെ വളർച്ചയ്ക്ക്‌ ഏറെ സഹായകരമായിട്ടുണ്ട്‌.അവരെ മുഖ്യധാരയിൽ ഉയർത്തി നിർത്തുന്ന നിലപാട്‌ ഈ സർക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എക്കാലവും തുടരുക തന്നെ ചെയ്യും.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ധൂർത്ത്‌ സംബന്ധിച്ചുള്ള ചോദ്യം ഉയർത്തിയത്‌ മുതൽ അങ്ങനെയൊന്നുമില്ല എന്ന് സ്ഥാപിക്കാൻ വ്യാപകമായ ശ്രമം നടന്നുവരുന്നുണ്ട്‌.
പതിനഞ്ചാം കേരള നിയമസഭയിലെ അഞ്ചാം സമ്മേളനത്തിൽ 06.07.2022-ന് ബഹുമാനപെട്ട മുഖ്യമന്ത്രിയോട് ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യ നമ്പർ 1944-ന് എനിക്ക് കിട്ടിയ മറുപടിയാണ് ഇത്.

ഉത്തരം:
പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ഒരു വർഷത്തെ ഏകദേശ ചെലവ്
പ്രതിപക്ഷ നേതാവിന്റെ ശമ്പളം(അലവൻസുകൾ ഉൾപ്പടെ) – 21,37,929
ഓഫീസ് സ്റ്റാഫിന്റെ ശമ്പളം
പ്രൈവറ്റ് സെക്രട്ടറിമാർക്ക് – ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ (12800000)
പി എ മാർക്ക് – 4458000 രൂപ
മറ്റു ഓഫീസ് സ്റ്റാഫിന് – 48 ലക്ഷം രൂപ
സ്വീപ്പർ തസ്തികയടക്കമുള്ള മറ്റു ജോലിക്കാർക്ക് – 11,46000 രൂപ
മറ്റു ഡെയിലി വേജ് ജോലിക്കാർക്ക് – 2170000 രൂപ
(മുഴുവൻ കണക്കും വന്നിട്ടില്ല)
TOTAL:ഒരു വർഷത്തേക്ക് ഏകദേശം* 27511929 രൂപ
www.niyamasabha.org എന്ന വെബ്‌സൈറ്റിൽ ഈ informations ലഭ്യമാണ്.

ഊണിലും ഉറക്കത്തിലും കപട ആദർശ്ശം വിളമ്പി,പാർട്ടിയിലും മുന്നണിയിലും ഒന്നാമനാകാൻ വേണ്ടി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ്‌”സ്വന്തം ധൂർത്തിനെ”എങ്ങനെ നോക്കി കാണുന്നു എന്ന് നമ്മൾക്ക്‌ കാത്തിരുന്ന് കാണാം.അദ്ദേഹം ഇക്കാര്യത്തിൽ മറുപടി പറയുമെന്ന പ്രതീക്ഷയൊന്നും ഞാൻ വച്ച്‌ പുലർത്തുന്നില്ല.ഇതൊക്കെ ചോദിച്ചാൽ ഇറക്കി വിടും എന്ന ഭയമില്ലാത്ത എത്ര മാധ്യമപ്രവർത്തകർ ഈ ഭൂമിമലയാളത്തിലുണ്ടെന്നും അറിഞ്ഞാൽ കൊള്ളാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button