
കോട്ടയം: കോട്ടയത്ത് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ദേവിക.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ദേവിക ചാടിയത്. കോട്ടയത്ത് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Post Your Comments